Latest NewsKerala

കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. എൽഡിഎഫും ബിജെപിയും ഒരു മണ്ഡലങ്ങളിലും മുന്നേറ്റം ഉറപ്പിക്കുന്നില്ല.

കൊല്ലത്ത് എൻകെ പ്രേമചന്ദ്രനും , എറണാകുളത്ത് ഹൈബി ഈഡനും കോഴിക്കോട്ട് എംകെ രാഘവനും മുന്നിലാണ് . ഇടുക്കിയിൽ രണ്ട് ശതമാനം വോട്ടെണ്ണി തീര്‍ന്നപ്പോൾ ഡീൻ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് മുപ്പത്തിനായിരത്തോട് അടുക്കുന്നു.

8625 ലീഡ് ഉയർത്തുകയാണ് ആലത്തൂരിൽ രമ്യ ഹരിദാസ്.ചാലക്കുടിയിൽ ബെന്നി ബെഹ്നാനാണ് ലീഡ്. തൃശൂരിൽ രാജാജി മാത്യു തോമസാണ് ആദ്യ ഘട്ടത്തിൽ മുന്നിലുണ്ടായിരുന്നതെങ്കിലും ടിഎൻ പ്രതാപൻ ലീഡിലേക്ക് എത്തി. പാലക്കാട് ശ്രീകണ്ഠന്റെ ലീഡ് 27000 കടന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് 891 വോട്ടിന് മുന്നിലാണ്. 2000 വോട്ടുകൾക്ക് മുന്നിലാണ് ആലപ്പുഴയിലെ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‍മാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button