Election NewsLatest NewsIndia

പുതിയ പേരുമായി പ്ര​തി​പ​ക്ഷ സ​ഖ്യം ; കരുനീക്കങ്ങൾ തുടരുന്നു

ന്യൂ​ഡ​ല്‍​ഹി: രാജ്യം മുഴുവൻ പുതിയ ഭരണാധികാരികളെ കാത്തിരിക്കുമ്പോൾ പ്രതിപക്ഷം കരുനീക്കങ്ങൾ ശക്തമാക്കുകയാണ്. അതിനിടയിൽ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് പു​തി​യ പേ​ര് ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യി. സെ​ക്യു​ല​ര്‍ ഡെ​മോ​ക്രാ​റ്റിക് ഫ്ര​ണ്ട് (എ​സ്ഡി​എ​ഫ്) എ​ന്നാ​ണ് സ​ഖ്യ​ത്തി​ന്‍റെ പു​തി​യ പേ​ര്.

യുപിഎ ഘടകകക്ഷികള്‍ക്കൊപ്പം ആറ് പാര്‍ട്ടികള്‍ കൂടി ചേരുമെന്നാണ് വിവരം.
സാ​ധ്യ​ത​ക​ള്‍ തെ​ളി​യു​ന്ന മു​റ​യ്ക്ക് എ​സ്ഡി​എ​ഫ് എ​ന്ന പേ​രി​ല്‍ രാ​ഷ്ട്ര​പ​തി​യെ കാ​ണു​മെ​ന്നും വി​വ​ര​ങ്ങ​ള്‍ ഉ​ണ്ട്. ന​വീ​ന്‍ പ​ട്നാ​യി​കി​നെ​യ​ട​ക്കം ഒ​പ്പ നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍.

വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി ചർച്ച നടത്തുന്നത് എൻസിപി അധ്യക്ഷൻ ശരദ് പവാർ നേരിട്ടാണ്. അങ്ങനെ ഡ​ല്‍​ഹിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സജീവമാക്കുമ്പോൾ മുംബൈയിൽ നിന്ന് ചരടുവലിക്കുന്നത് ശരദ് പവാറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button