Latest NewsIndia

രണ്ടാം മോദി സര്‍ക്കാർ സത്യപ്രതിജ്ഞക്കൊരുങ്ങുന്നു , അമിത് ഷാ ആഭ്യന്തര മന്ത്രി ആയേക്കുമെന്ന് സൂചന

മോദി സർക്കാരിന്റെ രണ്ടാമൂഴം ആരംഭിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. മെയ് 30 ന് സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് സൂചന. എന്‍ഡിഎ യോഗം ചേര്‍ന്ന് ഉടന്‍ രാഷ്ടപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും. അമിത് ഷാ ആഭ്യന്തര മന്ത്രിയായി കേന്ദ്രമന്ത്രിസഭയിലെത്തിയേക്കുമെന്നാണ് സൂചന. പുതിയ ബിജെപി പ്രസിഡന്റ് ആയി റാം മാധവിനെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യക്തമായ ഭൂരിപക്ഷത്തോടെ മാത്രമല്ല സുനാമി തന്നെയായിരുന്നു ഇത്തവണ ബിജെപിക്ക് ലഭിച്ച സീറ്റുകൾ.

നേര്‍ത്ത ഭൂരിപക്ഷമാണ് ലഭിക്കുന്നതെങ്കില്‍ പോലും പ്രതിപക്ഷത്തിന് കൂടിയാലോചനകള്‍ക്ക് പോലും സമയം നല്‍കാതെ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സുസജ്ജമായിരുന്നു ബിജെപി. ആരൊക്കെ മന്ത്രിമാരാകണം എന്നതില്‍ ഫലം വന്ന ദിവസം തന്നെ മോദിയും അമിത് ഷായും എകദേശ രൂപരേഖ തയ്യാറാക്കിയതായാണ് വിവരം.ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും വകുപ്പും ചര്‍ച്ചയായി. ജെഡിയുവിനും ശിവസേനയ്ക്കും പ്രധാന വകുപ്പുകള്‍ നല്‍കും.5 വര്‍ഷം പാര്‍ട്ടി സംഘടനാ സംവിധാനം നിയന്ത്രിച്ച അമിത് ഷാ ഭരണരംഗത്തേക്ക് ചുവടുറപ്പിക്കുന്നത് നിർണ്ണായകമായ ഭാവി തീരുമാനങ്ങൾക്കാണെന്നും സൂചനയുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ മന്ത്രിസഭയിലുണ്ടാകാന്‍ സാധ്യത കുറവാണ്. അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയല്‍ ധനമന്ത്രിയായേക്കും. ബിജെപി കരുത്ത് കാട്ടിയ ഒഡീഷയില്‍ നിന്നും ബംഗാളില്‍ നിന്നും ഇക്കുറി കൂടുതല്‍ കേന്ദ്രമന്ത്രിമാരുണ്ടാകും. അതെ സമയം കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിയാവാൻ സാധ്യതയുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് മന്ത്രിസഭയില്‍ കാര്യമായ പരിഗണന ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button