KeralaLatest News

ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല- രാഹുലിനെ ട്രോളി ജയശങ്കര്‍

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളി അഡ്വ. ജയശങ്കര്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയതെന്ന് അഡ്വ. ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ലെന്നും അദ്ദേഹം കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു വേനലിന് ഒരു വര്‍ഷമുണ്ട്.

വയനാട്ടില്‍ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ഗാന്ധി, സ്ഥിരം സീറ്റായ അമേഠിയില്‍ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു.

രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്. ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല.

രാഹുല്‍ഗാന്ധി അമേഠി നിലനിര്‍ത്തും വയനാട്ടില്‍ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങള്‍ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക. വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നു.

 

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2041500719312977/?type=3&__xts__%5B0%5D=68.ARDBO9TOggZFxdvSWbAb_AWg_2ikkRoOw0XxuAxeICLW4oWDGKLTHPtkEKwSoj_WhgKhUebh1ux7VSohiYpiQHdGyJkZQLW3IjOuByf4UJK085qEFDsqCX6LglXmRrtVu32TgyqBJbMgYYC65FecPwakazfjX2Hx-Pdn3e5dVpPvekQdWYQPygXOjQ0yMzxtsm1OWwAkMDGGui6jrOaacFcD2EAFzT9T3rwBRUN–HTVv6tPkpV2ukS1KVr3J7aa_kzIPAJpBfxSElOQbO6sz4gWTQOrAZgQSdyFXgil_CvMQJF3FUHmMQQNnMgclgPAMtyFl4nznJ7zfKwSSdsoRClJSQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button