KeralaLatest News

കോഴിക്കോട് വീടുകള്‍ക്ക് നേരെ വ്യാപക ബോംബേറ്

കോ​ഴി​ക്കോ​ട്:തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ കോഴിക്കോടട് വ്യാപക അക്രമം. ജി​ല്ല​യി​ലെ ഏ​റാ​മ​ല ത​ട്ടോ​ളി​ക്ക​ര​യി​ലാണ് അക്രമം ഉണ്ടായത്. മേഖലയിലെ സി​പി​എം- ആ​ര്‍​എം​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍​ക്ക് നേ​രെ ബോം​ബേ​റു​ണ്ടാ​യി. കൂടാതെ വൈ​ക്കി​ല​ക്ക​രി​യി​ല്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​ന് നേ​രെ​യും ബോം​ബേ​റു​ണ്ടാ​യി.

ഇന്ന് പുലര്‍ച്ചെയാണ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബേറുണാടയത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോ​ലീ​സ് കേസ് എടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അതേസമയം വളയത്ത് സിപിഎം – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിയല്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു.

വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറില്‍ പക്ഷേ ആര്‍ക്കും പരിക്കില്ല. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഈ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button