Latest NewsElection NewsKerala

സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാതെ സി ദിവാകരന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫല വന്നതിനു ശേഷമുള്ള സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ പങ്കെടുത്തില്ല. ആരോഗ്യ പ്രശ്‌നം മൂലമാണ് താന്‍ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് ദിവാകരന്‍ അറിയിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗം ഒരു മണിക്കൂറില്‍ അവസാനിച്ചു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിയില്‍ കീഴ് ഘടകങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് തേടാന്‍ യോഗത്തില്‍ തീരുമാനമായി.

ദി​വാ​ക​ര​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നെ​ന്ന് കാ​നം പറഞ്ഞു. വ​യ​നാ​ട്ടി​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button