Latest NewsCricketSports

അഞ്ചാം നമ്പറിൽ ധോണി ക്രീസിൽ എത്തണമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ

മുംബൈ: ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പർ ബാറ്റ്‌സ്‌മാനായി എം എസ് ധോണിയെ പരിഗണിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ

‘ഈ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ ധോണി മികച്ച ഫോമിലാണ്. അദ്ദേഹം അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്പിനേഷന്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍, രോഹിത്-ധവാന്‍ എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ്‌ലി മൂന്നാമതും, നാലാമത് ആരായാലും ധോനി അഞ്ചാമനായി ഇറങ്ങണം’ സച്ചിൻ പറഞ്ഞു.

കുറെ വർഷക്കാലമായി കളിയുടെ ഗതി നിയന്ത്രിക്കാൻ കഴിയുന്ന താരമാണ് ധോണി, ആ മികവ് തന്നെയാണ് അദ്ദേഹത്തെ നിശ്ചിത ഓവർ ക്രിക്കറ്റിൽ അപകടകാരിയാക്കുന്നതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.ധോണിക്ക് പിന്നിലായി ഓൾ റൗണ്ടറും കൂറ്റനടിക്കാരനുമായ ഹർദിക് പാണ്ഡ്യയെ ഇറക്കണം. ഇത് ധോണിക്ക് ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് ചെയ്യാനും പാണ്ഡ്യയെ സ്‌കോർ ഉയർത്താനുള്ള വമ്പൻ അടികൾക്കും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മെയ് 30നു ഇംഗ്ലണ്ടിൽ വെച്ചാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ എത്തിയിരുന്നു. ജൂൺ 5 നാണു ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button