KeralaLatest NewsElection 2019

മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി; മുൻ സിപിഎം നേതാവ് എം എം ലോറൻസ്

തിരുവനന്തപുരം: നാണം കേട്ട തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്നും കര കയറുന്നതിനു മുൻപേ മുൻ നേതാക്കളുടെ വിമർശനങ്ങൾ ഏറ്റു വാങ്ങി സി പി എമ്മും മുഖ്യമന്ത്രിയും. സിപിഎം മുൻ സംസ്ഥാന സമിതിയംഗമായ എംഎം ലോറൻസാണ് പിണറായി വിജയനെതിരെ രംഗത്തെത്തിയത്. മുഖ്യമന്ത്രി സ്വീകരിച്ച് പോരുന്ന ശൈലി പാർട്ടിയെ വൻ പരാജയത്തിലേക്ക് നയിക്കുന്നതിന് കാരണമായെന്ന് ലോറൻസിന്റെ വിമർശനം.

മുഖ്യമന്ത്രി ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളിൽ തെറ്റില്ലെങ്കിൽ കൂടി ഓരോ കാര്യങ്ങൾ പറയാൻ സ്വീകരിക്കുന്ന ശൈലിയും രീതിയും അപമതിപ്പുണ്ടാക്കുന്നതും ദുർവ്യാഖ്യാനം ചെയ്യാൻ എളുപ്പമുള്ളവയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയവും തെരഞ്ഞെടുപ്പിനെ സ്വാധിനിച്ചെന്നും പാർട്ടി കുടുംബങ്ങളിൽ നിന്ന് പോലും വോട്ട് ചോർന്നെന്നും ലോറൻസ് പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ ഭാര്യമാരെല്ലാം സിപിഎം ഭരണഘടനയും പരിപാടിയും വായിച്ച് പരിചയമുള്ളവരല്ല, പാർട്ടിയുടെ നയത്തെക്കുറിച്ചോ തത്വത്തെക്കുറിച്ചോ അവർക്ക് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.

തോൽ‌വിയിൽ സിപിഎമ്മിനുള്ളിൽ തന്നെ അസംതൃപ്തിയും ഭിന്നസ്വരങ്ങളും ഉയരുന്നതിനിടെയാണ് ലോറൻസിന്റെ പ്രതികരണം. പാർട്ടിക്കുള്ളിലെ അസംതൃപ്തി പക്ഷെ തുറന്ന് പറയാൻ പലരും തയ്യാറാകുന്നില്ല.

അതേസമയം ഇടതുമുന്നണിയുടെ തോൽ‌വിയിൽ സിപിഐക്കും അമർഷമുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങളും, വനിതാമതിലുമൊക്കെ ഗുണം ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് പാർട്ടി തീരുമാനം. ശബരിമല വിഷയാവും മുന്നണിയെ ബാധിച്ചിട്ടുണ്ട്. മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് ഈ വിഷയത്തിൽ സർക്കാർ നിലപാട് സ്വീകരിച്ചതെന്ന് നേരത്തെ ഒരു മുതിർന്ന സിപിഐ നേതാവ് കേരള കൗമുദിയോട് പറഞ്ഞിരുന്നു.

എന്തായാലും ഇടതുമുന്നണിയിൽ വരും ദിവസങ്ങളിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button