Latest NewsIndia

ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

ജയ്‌പൂര്‍: അര്‍ധനഗ്നാവസ്ഥയിൽ യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോത്തയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിന്റെ പിന്നിൽ മൂന്നു ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗ്‌ ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ ബാഗ്‌ പരിശോധിക്കുകയും മൃതദേഹം കണ്ടത്തുകയുമായിരുന്നു.

അടിവയറ്റില്‍ വെട്ടേറ്റ മൃതദേഹം നൂല്‍ക്കമ്പികള്‍ കൊണ്ട്‌ കെട്ടിയനിലയിലാണുള്ളത്‌. പ്രഥമദൃഷ്ട്യാ ഇരുപതിനടുത്ത്‌ പ്രായമുള്ള യുവതിയുടേതാണ്‌ മൃതദേഹമെന്നും കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.  മൃതദേഹമിപ്പോള്‍ കോത്തയിലെ എംബിഎസ്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button