KeralaLatest NewsElection 2019

കേരളത്തിലെ ബിജെപിയുടെ പരാജയം; മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: ഏറെ പ്രതീക്ഷകൾക്കുണ്ടായിരുന്നിട്ടും ഇത്തവണയും സംസ്ഥാനത്ത് താമര വിരിയിക്കാൻ കഴിയാത്തതിൻറെ നിരാശയിലാണ് ബിജെപി ക്യാമ്പ്. അതിനിടെ കേരളത്തിലെ ഏക ബിജെപി എം എൽ എയായ ഒ രാജഗോപാലിന്റെ പ്രതികരണമെത്തി. മണ്ണും ചാരി നിന്നവർ പെണ്ണും കൊണ്ട് പോയി എന്നതായിരുന്നു രാജഗോപാലിന്റെ കമൻറ്.

ശബരിമല വിഷയം ബിജെപി ഏറ്റെടുത്ത് വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായത് യുഡിഎഫിനാണെന്ന് സൂചിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ശബരിമല വിധിയെ തുടർന്നുണ്ടായ സംഭവങ്ങളിൽ നിഷ്‌ക്രീയത്വം പാലിച്ച യു ഡി എഫ് വിഷയത്തിന്റെ ഗുണഭോക്താക്കളായി.

തിരുവനന്തപുരത്ത് സിപിഎമ്മിന്റെ ചില നേതാക്കൾ യുഡിഎഫിന് വോട്ട് മറിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇവരുടെ പേര് വെളിപ്പെടുത്തതാണ് അദ്ദേഹം തയ്യാറായില്ല. മുൻപ് പരാജയം നേരിട്ടതിൽ വിഷമമുള്ള ഒരു നേതാവും ഒരു മന്ത്രിയും മേയറും വോട്ട് മറിച്ചതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ രാജഗോപാൽ സ്ഥാനാർത്ഥിയായപ്പോഴതിനേക്കാൾ കുറവ് വോട്ടാണ് ഇത്തവണ കുമ്മനം രാജശേഖരന് ലഭിച്ചത്. ഈ കാര്യം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button