Latest NewsIndia

മിന്നുന്ന ജയത്തിൽ ബിജെപിയെ അഭിനന്ദിച്ച് ആർ എസ് എസ്

ജനാധിപത്യത്തിന്‍റെ വലിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കുറിപ്പിലുണ്ട്. . .

നാഗ്പൂര്‍ ; ബിജെപിയുടെ രണ്ടാമൂഴത്തിൽ അഭിനന്ദനവുമായി ആർഎസ്എസ്. ദേശീയശക്തിയുടെ വലിയ വിജയമാണ് ബിജെപിയുടെ നേട്ടമെന്ന് ആര്‍എസ്എസ് ഔദ്യോഗിക മാദ്ധ്യമമായ ഓര്‍ഗനൈസറിന്‍റെ വെബ്സൈറ്റിലെ അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു. ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ ആര്‍എസ്എസ് അഭിനന്ദിക്കുന്നു. ബിജെപിയുടെ വലിയ വിജയം പ്രതിപക്ഷം വിനയത്തോടെ അംഗീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.

കൂടാതെ കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത സ്ഥിരതയുള്ള സര്‍ക്കാറിനെ തുണച്ചതിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ മാതൃകാപരമായ ജനാധിപത്യം ലോകത്തിന് മുന്നില്‍ വീണ്ടും തെളിയിച്ചെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യത്തിന്‍റെ വലിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കുറിപ്പിലുണ്ട്. . .

shortlink

Related Articles

Post Your Comments

Related Articles


Back to top button