NattuvarthaLatest News

കനത്ത കാറ്റിൽ വീടുകൾ തകർന്നു

മരം മുറിച്ചുനീക്കാൻ കോടതി ഇടപെട്ടിട്ടും പ്രവർത്തികൾ അനന്തമായി നീളുകയാണ്

കോതമംഗലം: കനത്ത കാറ്റിൽ വ്യാപക നഷ്ടം, ഇന്നലെ ആഞ്ഞടിച്ച് വീശിയ കനത്ത കാറ്റിൽ കോതമംഗലത്ത് വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ വീണ് 12 വീടുകൾ ഭാഗികമായി തകരുകയും ലക്ഷങ്ങളുടെ കൃഷിനാശവും സംഭവിച്ചു . കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഊരിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലുമാണ് കൂടുതലും കാറ്റ് നാശം വിതച്ചത്. പന്തപ്ര കുടിയിലെ രാമൻ സൂര്യൻ, ബാബു ചന്ദ്രൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു തകർന്നു.

നിലവിൽ 67 കുടുംബങ്ങളാണ് ഇവിടെ ഭീതിയോടെ കഴിയുന്നത് . പുനരധിവാസം നടപ്പാക്കിയെങ്കിലും മരം മുറിച്ചുനീക്കാൻ കോടതി ഇടപെട്ടിട്ടും പ്രവർത്തികൾ അനന്തമായി നീളുകയാണ് . ഈറ്റ ഓലയും പ്ലാസ്റ്റിക്‌ ഷീറ്റും കൊണ്ട്‌ പണിത ഷെഡ്ഡുകളിലാണ് ഇവിടെ ആദിവാസികൾ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button