KeralaLatest News

കേരളത്തിലെ ജനങ്ങളാണ് ഇപ്പോള്‍ മാറി നില്‍ക്ക് എന്ന് പിണറായിയോട് പറയുന്നത് : വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യാഥാർത്ഥ്യബോധത്തോടെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊഞ്ഞനം കാട്ടുന്നതാണ് ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്. അഹന്തയ്ക്ക് അന്താരാഷ്ട്ര പുരസ്കാരമുണ്ടെങ്കില്‍ അത് പിണറായി വിജയന് നല്‍കണം. ഇപ്പോള്‍ കേരളത്തിലെ ജനങ്ങളാണ് മാറി നില്‍ക്ക് എന്ന് പിണറായിയോട് പറയുന്നത്. മതേതര ജനാധിപത്യത്തിന്റെ അന്തകനാണ് പിണറായി. ഇന്ന് വൈകുന്നേരം തന്നെ ഗവർണറെ കണ്ട് മുഖ്യമന്ത്രി രാജിക്കത്ത് നൽകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫ് ശബരിമലയെ രാഷട്രീയ ആയുധമാക്കിയില്ല, എന്നാൽ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് കിട്ടി. പത്തനംതിട്ടയിൽ ബിജെപി കാണിച്ച രാഷ്ട്രീയം ചർച്ച ചെയ്യണം. എങ്ങിനെ മൂന്നാം സ്ഥാനത്തായെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button