Latest NewsElection NewsKerala

പൊന്നാനിയിൽ അൻവറിന്റെ കത്രിക ഗുണം ചെയ്‌തത്‌ ഈ സ്വതന്ത്ര സ്ഥാനാർത്ഥിക്കാണ്

മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പൊന്നാനിയില്‍ ഞെട്ടിച്ചത് ഇ.ടി മുഹമ്മദ് ബഷീര്റിന്റെ രണ്ടര ലക്ഷത്തോടടുത്ത ഭൂരിപക്ഷം മാത്രമല്ല സമീറ എന്ന സ്വതന്ത്ര സ്ഥാനാർഥി നേടിയ വോട്ടിന്റെ കണക്ക് കൂടിയാണ്.

വോട്ടെണ്ണിയപ്പോള്‍ 16,228 വോട്ടാണ് സമീറ നേടിയത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും സമീറ ആയിരത്തിന് മുകളില്‍ വോട്ട് നേടി. തിരഞ്ഞെടുപ്പിൽ അഞ്ചാം സ്ഥാനവും ലഭിച്ചു.
തിരുരങ്ങാടിയില്‍ 1673 വോട്ടും താനൂരില്‍ 1664 വോട്ടും തിരൂരില്‍ 2255 വോട്ടും തവനൂരില്‍ 2450 വോട്ടും പൊന്നാന്നിയില്‍2815 വോട്ടും തൃത്താലയില്‍ 3189 വോട്ടും സമീറ സ്വന്തമാക്കി.

ഇത്രയധികം വോട്ട് ഒരു സ്വതന്ത്ര സ്ഥാനാർഥി എങ്ങനെ നേടി എന്നായിരുന്നു പൊന്നാനിക്കാരുടെ സംശയം. പിന്നീടാണു കാര്യങ്ങൾ വ്യക്തമായത്. ഇങ്ങനെ വോട്ട് നേടാന്‍ സഹായമായത് സമീറയുടെ ചിഹ്നമാണെന്നാണ്‌ കണ്ടെത്തൽ.

മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായ പി.വി അന്‍വറിന്റെ ചിഹ്നമായ കത്രികയോട് സാമ്യമുള്ള കട്ടിംഗ് പ്ലെയറാണ് സമീറയുടെ ചിഹ്നം. ഈ സാമ്യമാണ് ഇത്രയധികം സമീറയ്ക്ക് വോട്ട് നേടി കൊടുത്തതെന്നാണ് നിരീക്ഷകില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും അൻവർ തോറ്റെങ്കിലും അൻവറിനെ കൊണ്ട് ഗുണമുണ്ടായത് സമീറയ്ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button