Latest NewsIndia

രണ്ടാം വരവില്‍ മോദിയുടെ ആദ്യ യാത്ര ഈ രാജ്യത്തേക്ക്

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ വിജയത്തിളക്കത്തിന് ഗള്‍ഫ് രാജ്യങ്ങളിലെ ഉള്‍പ്പെടെ നിരവധി ഭരണാധികാരികളാണ് അഭിനന്ദനമറിയിച്ച് വിളിച്ചത്. വിദേശ രാജ്യങ്ങളുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിച്ച നരേന്ദ്രമോദിയുടെ രണ്ടാം വരവിനെ സന്തോഷത്തോടെയാണ് ഭരണാധികാരികള്‍ സ്വാഗതം ചെയ്തത്. രണ്ടാം വരവിലും ഈ നയതന്ത്ര ബന്ധം സൂക്ഷിക്കാന്‍ മോദി സമയം കണ്ടെത്തുമെന്നതില്‍ സംശയിക്കേണ്ടതില്ലെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

പ്രധാനമന്ത്രിയായുള്ള രണ്ടാം വരവില്‍ മാലി ദ്വീപിലേക്കായിരിക്കും മോഡിയുടെ ആദ്യ സന്ദര്‍ശനമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ജൂണ്‍ 7-8 തീയതികളില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശനം നടത്തുമെന്ന് മാലിദ്വീപിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം ഹൂദിന്റെ ഓഫീസ് മോദിയുടെ സന്ദര്‍ശന വാര്‍ത്ത നിഷേധിച്ചിട്ടുമില്ല. കഴിഞ്ഞ നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി മാലദ്വീപിലെത്തിയിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു.

ജൂണ്‍ 13-14 തീയതികളില്‍ കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കേക്കില്‍ നടക്കുന്ന ഷാഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജപ്പാനിലെ ഒസാക്കയില്‍ ജൂണ്‍ 28-29 നടക്കുന്ന ജി20 ഉച്ചകോടിയാണ് പ്രധാനമന്ത്രിയുടെ അടുത്ത വിദേശ സന്ദര്‍ശനം. 2014ല്‍ അധികാരമേറ്റ ശേഷം ഭൂട്ടാനിലേക്കാണ് മോദി ആദ്യ വിദേശയാത്ര നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button