Latest NewsKerala

സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം : നാല് പേർക്ക് പരിക്കേറ്റു

ഷൊർണ്ണൂർ : സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തില്‍ നാല് പേർക്ക് പരിക്കേറ്റു . പാലക്കാട് കണ്ണനൂരിലാണ് സംഘർഷമുണ്ടയത്. രണ്ടു കോൺഗസ് പ്രവർത്തകർക്കും,രണ്ടു സിപിഎം പ്രവർത്തർകാർക്കുമാണ് പരിക്കേറ്റത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന്‍റെ വിജയിച്ചതിന് പിന്നാലെ ജില്ലയിലുടനീളം സിപിഎം-കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. പാലക്കാട് ഡിസിസി ഓഫീസിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തിയിരുന്നു. ഓഫീസിന് സമീപമുളള കൊടിമരം നശിപ്പിക്കപ്പെട്ടു. കല്ലേറിൽ ഓഫീസിലെ ജനൽച്ചില്ലുകൾ ഏതാണ്ട് പൂർണമായി തകർന്നു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ മുൻ എംപി എംബി രാജേഷിന്‍റെ വീടിന് നേരെ ഒരു സംഘം പടക്കമെറിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button