Latest NewsUAE

ദുബായ്‌ പോലീസിൽ പാർട്ട് ടൈം ജോലി.

ദുബായ്: പോലീസ് ഡിപ്പാർട്ട്മെന്റിൽ സർവകലാശാല വിദ്യാർത്ഥികൾക്ക് പാർട് ടൈം ജോലി ചെയ്യാൻ സൗകര്യമുണ്ടാക്കി ദുബായ് പോലീസ് രംഗത്ത്. ഇതിനോടകം തന്നെ 15 പേരെ പോലീസ് ഇതിനായി തെരഞ്ഞെടുത്ത് കഴിഞ്ഞു.

മാർക്കറ്റിംഗ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ മീഡിയ, ഗ്രാഫിക് ഡിസൈൻ, മൾട്ടി മീഡിയ തുടങ്ങിയ രംഗങ്ങളിൽ പോലീസ് സേനയ്ക്ക് ആവശ്യം വരുന്ന ജോലികൾ ചെയ്യാനാണ് വിദ്യാർത്ഥികളെ പാർട് ടൈമായി നിയോഗിക്കാൻ ദുബായ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ അവരുടെ അധ്യാപകരുടെയും പ്രൊഫസർമാരുടെയും മേൽനോട്ടത്തിലായിരിക്കും ജോലി ചെയ്യിപ്പിക്കുക.

ഇതിനായി വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാൻ മാനവവിഭവശേഷി വകുപ്പിലെ ഡോ മൻസൂർ ഹസൻ അൽ ബലവ്ഷിയെയാണ്‌ നിയമിച്ചിരിക്കുന്നത്.

പോലീസ് സേനയുടെ ആവശ്യങ്ങൾ മനസിലാക്കാക്കി ഇതിനാവശ്യമായ വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യാൻ സർവ്വകലാശാലകളോട് ആവശ്യപ്പെടും. പിന്നീട് ഇവരിൽ നിന്നും അഭിമുഖത്തിലൂടെ ജോലിക്കാരെ തെരഞ്ഞെടുക്കാനാണ് പദ്ധതി.

പോലീസ് വകുപ്പിലെ അമിത ചെലവ് കുറയ്ക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button