KeralaLatest NewsElection NewsIndiaElection 2019

സിപിഐഎം പോളിറ്റ് ബ്യൂറോയിൽ കേരള ഘടകത്തിന് വിമർശനം

ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ റിപ്പോർട്ടിന്മേൽ പൊളിറ്റ് ബ്യൂറോയില്‍ നടത്തിയ ചര്‍ച്ചയിൽ കേരളഘടകത്തിനെതിരെ വിമർശനം.വോട്ട്  ചോർച്ച മുൻകൂട്ടി തിരിച്ചറിയുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. വിശ്വാസി സമൂഹം പാർട്ടിയുടെ അടിത്തറയിൽ നിന്നും അകന്ന് പോയി. മത ന്യൂനപക്ഷങ്ങള്‍ അകന്ന് പോയത് തിരിച്ചടിയായെന്നും ഇത് രണ്ടും താത്കാലികമെന്നും കേരള ഘടകം റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

അതോടൊപ്പം തന്നെ കോണ്‍ഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് അടവു നയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയത് തിരിച്ചടിക്കുള്ള ഒരു കാരണമായെന്നും സംസ്ഥാന ഘടകത്തിന് അഭിപ്രായപ്പെട്ടു. നിലപാട് വിശദീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി.റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നാളെ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button