Latest NewsIndia

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു ജയിലില്‍ മൗനവ്രതത്തില്‍ ;ഉച്ചഭക്ഷണമോ മരുന്നോ കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് അധികൃതർ

പാറ്റ്ന : തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു പ്രസാദ് യാദവ് ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും സംസാരിക്കുന്നില്ലെന്നും ജയിൽ അധികൃതര്‍. നാല്‍പ്പത് ലോക്‍സഭാ മണ്ഡലങ്ങളുള്ള ബീഹാറില്‍ ഒരു സീറ്റ് പോലും ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിക്ക് നേടാനായിട്ടില്ല. മൂന്നുനേരം ലാലു പ്രസാദ് യാദവിന് ഇന്‍സുലിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഉച്ചഭക്ഷണം ഒഴിവാക്കിയതിനാല്‍ ലാലു പ്രസാദ് യാദവിന് അതേ ഡോസില്‍ ഇന്‍സുലിന്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മോദി തരംഗം പ്രകടമായിരുന്ന 2014 ല്‍ നാല് സീറ്റ് ആര്‍ജെഡി സ്വന്തമാക്കിയിരുന്നു. ഇത്തവണ നാല്‍പ്പതില്‍ 39 സീറ്റും ബിജെപി തൂത്തുവാരി.ബാക്കിയുള്ള ഒരു സീറ്റ് സ്വന്തമാക്കിയതാകട്ടെ കോണ്‍ഗ്രസും. ഇതെല്ലാം ലാലുവിനെ വല്ലാത്ത മനോവിഷമത്തിൽ എത്തിച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button