Nattuvartha

യുവാക്കളെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍

ചങ്ങനാശേരി: യുവാക്കളെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ കേസിലെ പ്രതി പിടിയില്‍. കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള ബഹളത്തിനിടയില്‍ യുവാക്കളെ കുത്തിയ ആലപ്പുഴ ഇരവുകാട് കുതിരപ്പന്തി ഉമാപറമ്പില്‍ അരുണിനെയാണ് (31) ആലപ്പുഴയില്‍ നിന്നും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ മാത്രം അരുണിനെതിരെ 20 കേസുകളുണ്ട്. ഗുണ്ടാ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 2 പേര്‍ നേരത്തെ പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button