NattuvarthaLatest News

ലോട്ടറി ടിക്കറ്റിൽ നമ്പർ മാറ്റി പണം തട്ടാൻ ശ്രമം; 55കാരൻ അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: ലോ​ട്ട​റി ടി​ക്ക​റ്റി​ൽ കൃ​ത്രി​മം ന​ട​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചയാൾ അറസ്റ്റിൽ. അ​രീ​ക്കാ​മ​ല സ്വ​ദേ​ശി​യാ​യ 55 കാ​ര​നാണ് പിടിയിലായത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ലോ​ട്ട​റി സ്റ്റാ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യാ​യ കാ​രു​ണ്യ പ്ല​സി​ന്‍റെ 40 രൂ​പ​യു​ടെ ടി​ക്ക​റ്റി​ലാ​ണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. അ​വ​സാ​ന അ​ക്ക​ങ്ങ​ളാ​യ 5818 ന് 5,000 ​രൂ​പ സ​മ്മാ​ന​മു​ണ്ടാ​യി​രു​ന്നു. 5813 ന​മ്പ​ർ ലോ​ട്ട​റി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ മൂ​ന്ന് എ​ന്ന അ​ക്കം ചു​ര​ണ്ടി​മാ​റ്റി എ​ട്ട് എ​ന്നാ​ക്കു​ക​യാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ ലോ​ട്ട​റി സ്റ്റാ​ൾ ഉ​ട​മ പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button