KeralaLatest News

ഭാര്യയെ ആക്രമിച്ച തെരുവു നായയെ തല്ലിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി : ഭാര്യയെ ആക്രമിച്ച തെരുവു നായയെ തല്ലിക്കൊന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുകുന്ദ്പുരിൽ ഫൗസി കോളനി വാസിയായ രാജ്കുമാർ ആണ് പിടിയിലായത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തടയാനുള്ള നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം വളർത്തു നായയോടൊപ്പം റോഡിലൂടെ നടന്നു പോയ രാജ്കുമാറിന്റെ ഭാര്യയെ തെരുവു നായ കടിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. തുടർന്ന് ഇയാൾ വടിയുമായെത്തി നായയെ തല്ലിക്കൊല്ലുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button