Latest NewsInternational

ഡാവിഞ്ചിയുടെ മൊണാലിസയെ ചലിപ്പിച്ച് ഗവേഷകര്‍

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. സ്ത്രീ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് മൊണാലിസ എന്ന വിശേഷണം പോലും ഈ ചിത്രത്തിനുണ്ട്. അത്ര മനോഹരമായ പുഞ്ചിരിയാണ് മൊണാലിസയ്ക്ക്. മൊണാലിസ ചിത്രം നേരെത്തയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതാണ്. ഇപ്പോഴിതാ മൊണാലിസയെ ചലിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ചിത്രം പുറത്തു വിട്ടത് മോസ്‌കോയിലെ സാംസങ്ങിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറിയാണ്. മൊണോലിയയ്ക്ക് പുറമേ മെര്‍ലിന്‍ മണ്‍റോ, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കും ഇത് പോലെ ജീവന്‍ പകര്‍ന്നിട്ടുണ്ട്.

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഗവേഷകര്‍ ചിത്രം ചലിപ്പിച്ചത്. ചിത്രത്തില്‍ നിന്നും നിര്‍മ്മിച്ച വീഡിയോയില്‍ മൊണാലിസ തലയനക്കുന്നതും ചുണ്ടുകള്‍ ചലിപ്പിക്കുന്നതും കാണാന്‍ കഴിയും. ഡീപ്പ്ഫേക്ക് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. യുട്യൂബില്‍ നിന്നും ശേഖരിച്ച പ്രശസ്തരായ 7000 വ്യക്തികളുടെ ചിത്രങ്ങളാണ് ഇിനായി ഉപയോഗിച്ചത്. ശേഖരിക്കപ്പെട്ട ചിത്രങ്ങളിലെ വ്യക്തികളുടെ മുഖ സവിശേഷതകള്‍ക്കനുസൃതമായാണ് നിര്‍മ്മിത ബുദ്ധി മൊണോലിസയ്ക്ക് ജീവന്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button