Latest NewsIndia

രാജി സന്നദ്ധത : രാഹുൽ ഗാന്ധിയുടെ നിലവിലെ തീരുമാനമിങ്ങനെ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേറ്റ കനത്ത പ​രാ​ജ​യ​ത്തിനു പിന്നാലെ നടത്തിയ രാജി സന്നദ്ധത കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി പി​ന്‍​വ​ലി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഞാ​യ​റാ​ഴ്ച ഇ​ത് സം​ബ​ന്ധി​ച്ചു തീ​രു​മാ​നം രാ​ഹു​ല്‍ എടുത്തതായി പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ ദേ​ശീ​യ മാ​ധ്യ​മ​ങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നു. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പാ​ര്‍​ട്ടി​ക്കു കൂ​ട്ടാ​യാ​ണെ​ന്നും പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ വ്യക്തമാക്കുന്നു.

ശ​നി​യാ​ഴ്ച ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ല്‍ രാ​ജി​സ​ന്ന​ദ്ധ​തയറിയിച്ചത്. പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം രാ​ജി​ തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്തിരുന്നു. രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ന്നെ പ​രാ​ജ​യ​ത്തി​ന്‍റെ പ​രി​ഹാ​ര ന​ട​പ​ടി​ക​ളും തി​രു​ത്ത​ലു​ക​ളും മ​തി​യെ​ന്നായിരുന്നു പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യു​ടെ തീ​രു​മാ​നം.

അതേസമയം അ​ധ്യ​ക്ഷ പ​ദ​വി രാജിവെക്കാനുള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തീ​രു​മാ​ന​ത്തെ സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി പി​ന്തു​ണ​ച്ച​തായും നേ​തൃ​ത്വ​ത്തി​ലേ​ക്ക് മ​റ്റൊ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്കു സ​മ​യം ന​ല്‍​ക​ണ​മെ​ന്നു പ്രി​യ​ങ്ക രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെട്ടതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button