Latest NewsCarsAutomobile

ഇന്ത്യന്‍ വിപണിയിലെത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹ്യുണ്ടായിയുടെ ഈ കാർ നേടിയത് അതിശയിപ്പിക്കുന്ന ബുക്കിംഗ്

ഇന്ത്യന്‍ വിപണിയിലെത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച ബുക്കിംഗ് നേടി മുന്നേറി ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വിയായ വെന്യു. 17000 യൂണിറ്റ് ബുക്കിങ് നേടിയതായും ഇതില്‍ 65 ശതമാനത്തോളം ബുക്കിങും പെട്രോള്‍ മോഡലിനാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മുതലായിരുന്നു വെന്യുവിന്റെ ബുക്കിംഗ് ഹ്യുണ്ടായി ആരംഭിച്ചത്. മെയ് 21നു വാഹനം വിപണിയിലെത്തി. 50000 ത്തിലേറെ അന്വേഷണങ്ങളും വെന്യുവിന് ലഭിച്ചിട്ടുണ്ട്.

HYUNDAI VENUE TWO

രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യു. ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിൽ എത്തുക. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ വെന്യുവിനെ സുരക്ഷിതനാക്കുന്നു. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മാരുതി ബ്രസ, ടാറ്റ നെക്സോണ്‍ തുടങ്ങി കാറുകളുമായിട്ടായിരിക്കും വെന്യു വിപണിയിൽ എറ്റുമുട്ടുക.

HYUNDAI VENUE

shortlink

Related Articles

Post Your Comments

Related Articles


Back to top button