NattuvarthaLatest News

കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

കഞ്ചാവ് കടത്ത് വ്യാപകം

നെടുങ്കണ്ടം: കഞ്ചാവ് കടത്ത് വ്യാപകം, കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിലായി . പുലർച്ചെ നടത്തിയ പരിശോധനയിലാണ് രണ്ടു കേസുകളിലായി നാലുപേർ അറസ്റ്റിലായത് . പ്രതികളുടെ പക്കൽ നിന്നും 395 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു.

കഞ്ചാവ് കടത്തിയ ആദ്യകേസിൽ ആലപ്പുഴ സ്വദേശികളായ ബിജോ അഗസ്റ്റിൻ (19), ആകർഷ് (19) എന്നിവരാണ് വലയിലായത് . ഇവരിൽ നിന്നു 165 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെ കേസിൽ മൂവാറ്റുപുഴ സ്വദേശി അസറുദീൻ (21), കോതമംഗലം സ്വദേശി ദിലീപ് (38) എന്നിവരെയാണ് 230 ഗ്രാം കഞ്ചാവുമായി പിടികൂടിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button