KeralaLatest News

ജനവാസകേന്ദ്രത്തില്‍ കാട്ടാന ശല്യം; നാട്ടുകാർ ആശങ്കയിൽ

ഇരിട്ടി: ഇരിട്ടി ആറളം പറമ്ബത്തെക്കണ്ടിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ശല്യം പതിവാകുന്നു . നിരവധി കര്‍ഷകരുടെ വാഴ, തെങ്ങ്, കവുങ്ങ്, തീറ്റപുല്‍ എന്നിവ വ്യാപകമായി നശിപ്പിച്ചിരിക്കുകയാണ് . കഴിഞ്ഞ രാത്രിയാണ് ആനക്കൂട്ടം ആറളം ഫാമില്‍നിന്ന് പുഴകടന്നു പ്രദേശത്തേക്ക് എത്തിയത്. പ്രദേശത്തെ വലിയപറമ്ബത്ത് നാരായണന്‍, പിലാട്ടേരി ഹയറുന്നീസ, മൊയ്തു, അലീമ്മ എന്നിവരുടെ കൃഷി വ്യാപകമായി നശിപ്പിച്ച നിലയിലാണ് .

അർദ്ധരാത്രിയോടെ എത്തിയ ആനക്കൂട്ടം പുലര്‍ച്ചെയോടെ ഫാമിലേക്കുതന്നെ പോയി. ആറളം ഫാമില്‍ തമ്ബടിച്ച കാട്ടാനയാണ് ഇവിടെയെത്തിയതിന്നു നാട്ടുകാര്‍ പറഞ്ഞു . ഫാമില്‍ 15-ഓളം ആനകള്‍ തമ്ബടിച്ചിരിക്കുകയാണ് . ഫാമില്‍ ഭക്ഷണത്തിന് ക്ഷാമം നേരിടുമ്ബോഴാണ് ആനകള്‍ പുഴകടന്ന് ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button