Latest NewsIndia

രണ്ട് ദിവസത്തെ പരിശോധന, ഗുജറാത്തില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത് 9,000 കെട്ടിടങ്ങള്‍ 

സൂറത്തിലെ അഗ്‌നിബാധയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ഗുജറാത്തിലെ 9000 കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. സംസ്ഥാനത്തെ 162 മുനിസിപ്പാലിറ്റികളിലായി   9,962 കെട്ടിടങ്ങളാണ് പരിശോധിച്ചതെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറി ജഗ്ദിപ് നാരായണ്‍ സിംഗ് പറഞ്ഞു. ഇതില്‍ 9,395 എണ്ണത്തിലും  സുരക്ഷാ സംവിധാനങ്ങളില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. രണ്ട് ദിവസം കൊണ്ടാണ് ഇത്രയും കെട്ടിടങ്ങള്‍ പരിശോധിച്ചത്.

സ്‌കൂളുകള്‍, പരിശീലന കേന്ദ്രങ്ങള്‍, മാളുകള്‍, ഭക്ഷണശാലകള്‍, ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം കെട്ടിടങ്ങളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂറത്തില്‍ കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ 22 കുട്ടികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം കര്‍ശനമായ പരിശോധന നടത്തിയത്.

2,055 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന 713 ടീമുകളാണ് പരിശോധന നടത്തിയത്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കെട്ടിടം അടച്ച് പൂട്ടാതിരിക്കാന്‍ മൂന്ന് ദിവസത്തിനകം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button