KeralaLatest News

കനത്ത തോല്‍വിയിലും തിരുത്താത്താന്‍ തയ്യാറാകാത്തത് പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവാണെന്ന് സുധാകരന്‍

ഇത്രയും വലിയ തിരിച്ചടി ഉണ്ടായിട്ടും തിരുത്താത്താന്‍ തയ്യാറാകാത്തത് പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവാണ്

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരന്‍. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ഇത്രയും വലിയ തിരിച്ചടി ഉണ്ടായിട്ടും തിരുത്താത്താന്‍ തയ്യാറാകാത്തത് പിണറായിയുടെ ധാര്‍ഷ്ട്യത്തിന്റെ തെളിവാണ്. ജനാധിപത്യത്തിനെതിരായ ഇത്തരം നിലപാടുകള്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു.

സ്വന്തം സംസ്ഥാനത്ത് പുനര്‍ നിര്‍മ്മാണം സാധ്യമാക്കാനാകാത്ത മുഖ്യമന്ത്രി കുടുംബ സമേതം ലോക പുനര്‍നിര്‍മ്മാണത്തിന് ജനീവയില്‍ പോയത് എന്തിനെന്ന് സുധാകരന്‍ ചോദിച്ചു. കണ്ണൂരില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതിനോടൊപ്പം രണ്ടാം മോദി സര്‍ക്കാരിന്റെ കേരളത്തിനോടുള്ള മനോഭാവത്തിലും സുധാകരന്‍ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രത്തിന്റെ കണ്ണില്‍ കേരളം ശത്രുപക്ഷത്താണ്. കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്രമാത്രം പിന്തുണ കിട്ടുമെന്നും, സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എത്രമാത്രം സഹായം നല്‍കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കെ സുധാകരന്‍ ആശങ്ക പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button