Latest NewsIndia

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത തോല്‍വിയ്ക്കു പിന്നിലെ കാരണങ്ങള്‍ നിരത്തി പി.സി ചാക്കോ

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത തോല്‍വിയ്ക്കു പിന്നിലെ കാരണങ്ങള്‍ നിരത്തി പി.സി ചാക്കോ. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുകയാണ് പി സി ചാക്കോ . പടലപ്പിണക്കങ്ങള്‍ തിരിച്ചടിയെന്ന് രാഹുല്‍ പറഞ്ഞതായി പി സി ചാക്കോ പറഞ്ഞു.. ദൈനംദിന ആഭ്യന്തര പ്രശ്‌നങ്ങളില്‍ സമയം പാഴാകുന്നു എന്ന് രാഹുല്‍ കുറ്റപ്പെടുത്തി . ബിജെപിക്കെതിരായ പോരാട്ടത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പറഞ്ഞു.

സംഘടനാ തലത്തില്‍ രാഹുല്‍ സമൂലമാറ്റം നിര്‍ദേശിച്ചെന്നും പി സിചാക്കോ വിശദമാക്കി. നേതാക്കളുടെ പ്രവര്‍ത്തന ശൈലി അടിമുടി മാറണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു . അധ്യക്ഷനായി തുടരണമെന്ന നിര്‍ദേശത്തോട് രാഹുല്‍ പ്രതികരിച്ചിട്ടില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button