Latest NewsIndia

ശാരദ ചിട്ടി തട്ടിപ്പ് കേസ്: രാജീവ് കുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണമെന്നും കൊല്‍ക്കത്ത സിബിഐ ഓഫീസില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ട് സിബിഐ സംഘം ഇന്നലെ രാത്രി രാജീവ് കുമാറിന്റെ വസതിയില്‍ എത്തി സമന്‍സ് നല്‍കിയിരുന്നു.

രാജീവ് കുമാര്‍ വിദേശത്തേയ്ക്ക് കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഇമിഗ്രേഷന്‍ വിഭാഗം എല്ലാ വിമാത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയിരുന്നു അനുജ് ശര്‍മ്മയെ വീണ്ടും കൊല്‍ക്കത്ത കമ്മീഷണറായി നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button