KeralaLatest News

സ്വര്‍ണത്തിലും വെളളിയിലും കുറവ് ; ശബരിമലയിലെ ഓഡിറ്റിംഗ് പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമലയില്‍ വഴിപാട് ഇനത്തില്‍ ലഭിച്ച നാല്‍പ്പത് കിലോ സ്വര്‍ണ്ണവും നൂറ് കിലോയിലേറെ വെള്ളിയും കണ്ടെത്താനുള്ള ഓഡിറ്റിംഗ് പൂര്‍ത്തിയായി. കണക്കുകളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. ഓഡിറ്റിംഗ് നടത്തിയതിലൂടെ സ്വര്‍ണത്തിലും വെളളിയിലും കുറവ് ഉള്ളതായി കണ്ടെത്തി.

സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല. പരിശോധനാ റിപ്പോര്‍ട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. എന്നാല്‍, ഉരുപ്പടികള്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് ബോര്‍ഡ് വിശദീകരണം.

2017 കാലയളവ് മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്. സ്ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ടറും തമ്മില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്ന സംശത്തെ തുടര്‍ന്നാണ് മുഴുവന്‍ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ആകെ 10413 ഉരുപ്പടികളാണ് സ്ട്രോങ്ങ് റൂമിലുള്ളത്. ഇതില്‍ 5720 എണ്ണം അക്കൗണ്ട് ന്റ് പരിശോധിച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്. ശേഷിക്കുന്നവയില്‍ 800 ഒഴികെ വിവിധ ക്ഷേത്രങ്ങളുടെ ആവശ്യത്തിന് കൈമാറിയിട്ടുണ്ട്. 800 എണ്ണത്തിന്റെ രേഖകളിലാണ് അവ്യക്തത ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button