Latest NewsIndia

പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹം തേടി മോദി, പ്രണബ് നല്ല നയതന്ത്രജ്ഞനെന്നും മോദി 

രണ്ടാമതും രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിലെത്തുന്ന നരേന്ദ്രേമോദി മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹം തേടിയായിരുന്നു കൂടിക്കാഴ്ച്ച.

രാജ്യത്തിന് അവിശ്വസനീയമായ സംഭാവനകള്‍ നല്‍കിയ നല്ലൊരു നയതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജിയെന്ന്  കൂടിക്കാഴ്ച്ചക്ക് ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ച എപ്പോഴും സമ്പുഷ്ടമായ അനുഭവമാണെന്നും ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ പങ്ക് വച്ചുകൊണ്ട് മോദി അറിയിച്ചു. മോദി സര്‍ക്കാര്‍ ഭാരത രത്‌ന പുരസ്‌കാരം നല്‍കി പ്രണബ് മുഖര്‍ജിയൈ ആദരിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ നിരന്തരം  വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോഴും തുടക്കം മുതല്‍ മോദിയും പ്രണബും നല്ല ബന്ധമാണ് പുലര്‍ത്തിപ്പോന്നിരുന്നത്. മോദിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button