KeralaLatest NewsElection News

താന്‍ ക്രൂശിക്കപ്പെട്ടു: തുറന്നടിച്ച് ശ്രീധരന്‍പിള്ള

കോണ്‍ഗ്രസ്സിന് ആശയമില്ല, ആമാശയം മാത്രമാണുള്ളത്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ താന്‍ ക്രൂശിക്കപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍
നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ന്യൂനപക്ഷത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഇരുമുന്നണികളും പ്രചരിപ്പിച്ചു. കോണ്‍ഗ്രസ്സിന് ആശയമില്ല, ആമാശയം മാത്രമാണുള്ളത്.
വിമര്‍ശിച്ചോളൂ പക്ഷേ, കള്ളപ്രചരണം നടത്തരുത്. കോടതിയില്‍ കേസ് കൊടുത്ത് കഴിഞ്ഞു. പോരാടാന്‍ തന്നെയാണ് തീരുമാനം. താന്‍ വര്‍ഗ്ഗീയത പ്രചരിപ്പിച്ചുവെന്ന് പറഞ്ഞവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല നമ്മുടെ നെഞ്ചിലാണെന്നും നമ്മുടെ ആത്മാവാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയെ തെരുവിലേക്ക് വലിച്ചിഴക്കാനും വില്‍പനച്ചരക്ക് ആക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button