Latest NewsAutomobile

ക്യാമറകണ്ണിൽ കുടുങ്ങി ടാറ്റയുടെ അള്‍ട്രോസ്

ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്

ക്യാമറകണ്ണിൽ കുടുങ്ങി ടാറ്റയുടെ അള്‍ട്രോസ്, ടാറ്റയുടെ പ്രീമിയം അർബൻ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കായ അൾട്രോസിനെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതാണ് അള്‍ട്രോസിനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്.

കഴിഞ്ഞ വർഷം 2018 ഓട്ടോ എക്സ്പോയിലായിരുന്നു 45എക്സ് എന്ന കൺസെപ്റ്റ് മോഡലിന്‍റെ ആദ്യാവതരണം. ഇതിനാണ് പിന്നീട് അള്‍ട്രോസ് എന്ന പേരു നല്‍കിയത്. ‘ആൽബട്രോസ്’ എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.

നിലവിൽ ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്‍റെ മുഖ്യ എതിരാളികളായിരിക്കും. ഈ ജൂലായിലോ, ആഗസ്റ്റിലോ വാഹനം വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button