Latest NewsKerala

‘നിങ്ങളെന്നെ ബിജെപിയാക്കി’- അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് അഡ്വ. ജയശങ്കര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി എത്തിയ എപി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളെ പ്രകീര്‍ത്തിച്ചും ബിജെപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചും കൊണ്ട് അത്ഭുതക്കുട്ടി വീണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. അടുത്ത ചാട്ടം എങ്ങോട്ടെന്ന് വ്യക്തമെന്നാണ് ജയശങ്കര്‍ പോസ്റ്റില്‍ കുറിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുല്ലക്കുട്ടിക്ക്. പനിനീർപ്പൂ പോലെ പരിശുദ്ധൻ, മാടപ്രാവിനെ പോലെ നിഷ്കളങ്കൻ. മനസ്സിൽ ഒന്നുവെച്ച് പുറത്തു മറ്റൊന്ന് പറയുന്ന സ്വഭാവമില്ല. അതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീർത്തിച്ചതിനാണ് 2009 ജനുവരിയിൽ അബ്ദുല്ലക്കുട്ടിയെ സിപിഐ(എം) സസ്പെൻഡ് ചെയ്തതും പിന്നീട് പുറത്താക്കിയതും. പിന്നീട് അദ്ദേഹം കെ സുധാകരൻ്റെ ശിഷ്യത്വം സ്വീകരിച്ച് കോൺഗ്രസിൽ ചേരുകയും ‘നിങ്ങളെന്നെ കോൺഗ്രസാക്കി’ ആത്മകഥ എഴുതുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അബ്ദുല്ലക്കുട്ടിയും അഹിംസാ പാർട്ടിയും അത്ര സുഖത്തിലല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റിനു വേണ്ടി ശ്രമിച്ചു, ഫലമുണ്ടായില്ല.

നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളെ പ്രകീർത്തിച്ചും ബിജെപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചും കൊണ്ട് അത്ഭുതക്കുട്ടി വീണ്ടും വാർത്തകൾ സൃഷ്ടിക്കുകയാണ്. അടുത്ത ചാട്ടം എങ്ങോട്ടെന്ന് വ്യക്തം.

അബ്ദുല്ലക്കുട്ടി സാഹിബ്ബിൻ്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുക: ‘നിങ്ങളെന്നെ ബിജെപിയാക്കി’.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2048905768572472/?type=3&__xts__%5B0%5D=68.ARDawt_6mdnBywvU01biXXullXgLd0J8NTyPeG9yd_dZdXarHKG3-t1-UnovZ7sP2jenFjmJBWZ9eNtYoVc93U50FafkG8XHq4nD8RTtkdmCPGFOo2KQpwyXxuhcL7f6EDmYz16qV_fF3i-_rubMVMmNMCpWM8rgxulwLkPep4jNA7gfVGeei_bRWlqspZ8FT_Te2Vi9H3zY9WCR6pTe609OAmOfdFHZfCuJohWM7ujw_YQlYQOK9gAc9uMeMw1fCSDgMP0EHoReHz1gG5XpImLviXDz2mgAJUoti2H6clSWd2N5bOd1wBJGrG687EqE-uRguvr2THOTU9WPYrzhR-Ou4Q&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button