KeralaLatest News

സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ക്ക് കുരുക്ക് വീഴും; ഹൈക്കോടതിയുടെ നിര്‍ദേശം ഇങ്ങനെ

എറണാകുളം : എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകള്‍ വാതിലുകളില്ലാതെ സര്‍വീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ഹൈകോടതിയുടെ നിര്‍ദേശം. എറണാകുളം ആര്‍.ടി.ഒ അനാവശ്യമായി ദ്രോഹിക്കുന്നെന്നാരോപിച്ച് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം.

എറണാകുളം ജില്ലയിലെ ബസ് ഉടമകളുടെ സംഘടനയിലെ രണ്ടു നേതാക്കളുടെ ബസുകള്‍ക്ക് വാതിലുകള്‍ ഇല്ലെന്നും നിയമ വിരുദ്ധമായി ടേപ്പ് റെക്കോര്‍ഡര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമപരമായി നടപടികള്‍ സ്വീകരിച്ചിരുന്നു.

ടൗണ്‍, സിറ്റി സര്‍വീസ് ബസുകളില്‍ വാതില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് -മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും വാതിലുകള്‍ പിടിപ്പിക്കാതെയും ഇവ ബസിന്റെ ബോഡിയോടു ചേര്‍ത്ത് കെട്ടി വച്ചും സര്‍വീസ് നടത്തിയാല്‍ ബസുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും നേരത്തെ കോടതി ഇടക്കാല ഉത്തരവു നല്‍കിയിട്ടുണ്ട്.

നിയമലംഘനത്തിനെതിരെ നടപടികള്‍ സ്വീകരിച്ചതിന് തനിക്കെതിരെ ഉടമകളുടെ സംഘടന ഹര്‍ജി നല്‍കിയതെന്ന് എറണാകുളം ആര്‍.ടി.ഒ ജോജി. പി. ജോസ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. മികച്ച സേവനത്തിന് 2014 ല്‍ മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിട്ടുണ്ടെന്നും ആര്‍.ടി.ഒ വ്യക്തമാക്കി. ഇക്കാര്യം പരിഗണിച്ച കോടതി സംഘടനയിലെ അംഗങ്ങള്‍ക്ക് എത്ര ബസുണ്ടെന്ന് അറിയിക്കാന്‍ അസോസിയേഷനോടും നിര്‍ദേശിച്ചു. തുടര്‍ന്ന് ഹരജി ജൂണ്‍ മൂന്നിന് പരിഗണിക്കാനായി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button