Latest NewsIndia

നിരവധി ഭീകര ക്യാംപുകൾ നിയന്ത്രണ രേഖക്ക് സമീപം: എന്തും നേരിടാന്‍ സജ്ജമെന്ന് സൈന്യം

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പ്രദേശവാസികളുടെ പിന്തുണ ജയ്‌ഷെ മുഹമ്മദിന് ലഭിക്കുന്നില്ല

ന്യൂ ഡല്‍ഹി: ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യയിലേക്ക് അയക്കുന്നതിനായി 16 ഭീകരവാദ ക്യാംപുകള്‍ നിയന്ത്രണരേഖക്ക് സമീപം പ്രവർത്തിക്കുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ റിപ്പോർട്ട്. അതെ സമയം ഏത് സാഹചര്യവും നേരിടാന്‍ സേന സുസജ്ജമാണെന്ന് സൈന്യം അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പ്രദേശവാസികളുടെ പിന്തുണ ജയ്‌ഷെ മുഹമ്മദിന് ലഭിക്കുന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ കണ്ടെത്തി.

‘പാകിസ്ഥാന്‍ സൈന്യത്തിന്റേയും ഐഎസ്‌ഐയുടേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നിയന്ത്രണ രേഖയിലുണ്ടാകുന്ന എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണ്’. സൈനിക വൃത്തങ്ങള്‍ അറിയിച്ചു.ജയ്‌ഷെ മുഹമ്മദിന്റെ നേതാക്കളെ കണ്ടെത്തി വധിച്ചതോടെ കാശ്മീര്‍ താഴ്‌വരയിലെ യുവാക്കളുടെ പിന്തുണ പൂര്‍ണ്ണമായും ഇവര്‍ക്ക് നഷ്ടമായിരിക്കുകയാണ്.അല്‍ ഖ്വായ്ദയുടെ ഇന്ത്യന്‍ വിംഗിന്റെ തലവനും കൊടും ഭീകരനുമായ സാക്കിര്‍ മൂസയെ കഴിഞ്ഞ ദിവസമാണ് സൈന്യം വധിച്ചത്.

ഇതോടെ കാശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സൈന്യം നല്‍കിയത്. തുടർന്ന് നിരവധി വിദ്യാർഥികൾ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടത്തിയിരുന്നതായി റിപ്പോർട്ട് ഉണ്ട്. രാഷ്ട്രീയ റൈഫിള്‍സ് 42 , സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് , സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത നീക്കത്തിലാണ് സാക്കിര്‍ മൂസ കൊല്ലപ്പെട്ടത്. ഇത് കൂടാതെ ഐഎസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഉള്ളത്.

ശ്രീലങ്കയിൽ നിന്നും ഭീകരർ കേരളം ലക്ഷ്യമാക്കി വരുന്നെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികലും കേരളത്തിലെ കോസ്റ്റൽ ഗാർഡും വളരെയേറെ ജാഗ്രതയോടെയാണ്‌ നിലകൊള്ളുന്നത്. കൂടാതെ കാശ്മീര്‍ താഴ്‌വരയിലാണ് ഇവര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കാശ്മീരില്‍ ഐഎസുമായി ബന്ധമുള്ള ചില നടന്‍മാര്‍ അവരുടെ പതാക ഉയര്‍ത്തിയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സേനവൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button