Latest NewsUAE

ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച് ഈ രാജ്യം

അബുദാബി: ദീര്‍ഘകാല വിസാ നിരക്ക് പ്രഖ്യാപിച്ച് യുഎഇ. 10 വർഷത്തേക്ക് 1150 ദിര്‍ഹവും 5 വർഷത്തെക്ക് 650 ദിര്‍ഹവുമാണ് വിസയുടെ നിരക്ക്. നിക്ഷേപകർക്കും സംരംഭകർക്കും വിവിധ മേഖലയിലെ വിദഗ്ദർക്കും ദീര്‍ഘകാല വിസ സ്വന്തമാക്കാം.

ദീർഘകാലവിസയ്ക്കുള്ള അവസരങ്ങളും രാജ്യത്തെ അനുകൂലസാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാൻ മൾട്ടിപ്പിൾ എൻട്രി വിസയും അനുവദിച്ചിട്ടുണ്ട്. 1100 ദിർഹമാണ് ഇതിന്റെ നിരക്ക്. വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രൊഫഷണലുകൾക്കും ഗവേഷകർക്കും മികവുപുലർത്തുന്ന വിദ്യാർഥികൾക്കുമാണ് ദീർഘകാല വിസ അനുവദിക്കുന്നത്.

2018 നവംബറിലാണ് മന്ത്രിസഭായോഗം ഇതിന് അനുമതി നൽകിയത്. റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്‌റോഫ്, ഖുശി ജൂവലറി ഗ്രൂപ്പ് എം.ഡി. ഖുശി ഖത്വാനി എന്നീ രണ്ട് ഇന്ത്യൻ പ്രവാസികൾക്കാണ് ആദ്യ ദീർഘകാല വിസകൾ അനുവദിച്ചത്. കഴിഞ്ഞ ആഴ്ചമുതലാണ് ദീർഘകാല വിസ അനുവദിച്ചുതുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button