KeralaLatest News

ജ്വല്ലറിയെന്നു തെറ്റിദ്ധരിച്ച് മോഷ്ടാക്കള്‍ കവര്‍ച്ചയ്‌ക്കെത്തിയതു സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍

തിരൂര്‍ : കോടികളുടെ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട മോഷ്ടാക്കള്‍ക്ക് വലിയ അബദ്ധം പിണഞ്ഞു. ജ്വല്ലറിയെന്നു തെറ്റിദ്ധരിച്ച് മോഷ്ടാക്കള്‍ കവര്‍ച്ചയ്‌ക്കെത്തിയതു സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍.

തിരൂര്‍ പൂങ്ങോട്ടുകുളത്തെ കടയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന കവര്‍ച്ചയില്‍ 4 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. മോഷണത്തിനു പിന്നില്‍ ഇതര സംസ്ഥാനക്കാരായ 3 പേര്‍ ആണെന്നാണു നിഗമനം. സ്വര്‍ണാഭരണങ്ങളെന്നു തെറ്റിദ്ധരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്നു പൊലീസ് പറയുന്നു. കവര്‍ന്നതെല്ലാം യഥാര്‍ഥ സ്വര്‍ണമായിരുന്നെങ്കില്‍ കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നു..

ഇന്നലെ പുലര്‍ച്ചെ കടയുടെ പൂട്ടുപൊളിച്ച് മൂന്നംഗ സംഘം അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു ലഭിച്ചു. സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ക്കു പുറമേ 5000 രൂപയും ആഭരണങ്ങളില്‍ പൂശാന്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും നഷ്ടമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button