Latest NewsInternational

സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പം ചാ​വേ​ർ സ്ഫോ​ട​നം ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പമുണ്ടായ ചാ​വേ​ർ സ്ഫോ​ട​നത്തിൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ മാ​ർ​ഷ​ൽ ഫ​ഹീം ദേ​ശീ​യ പ്ര​തി​രോ​ധ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം നടന്നത്. അ​ക്കാദമി​യി​ൽ നി​ന്ന് സൈ​നി​ക കേ​ഡ​റ്റു​ക​ൾ പു​റ​ത്തേ​ക്ക് വ​ര​വേ ബോംബു​മാ​യെ​ത്തി​യ ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അ​ക്കാ​ദ​മി​യു​ടെ അ​ക​ത്തേ​ക്ക് ഇ​യാ​ൾ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ​അധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ‌സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു.ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button