MollywoodLatest News

പ്രണയത്തിന്റെ സുഗന്ധം നിറച്ച് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍- മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍

ന്യൂജെന്‍ പ്രണയങ്ങളില്‍ സുഗന്ധം നിറച്ച് ചില ന്യുജെന്‍ നാട്ടു വിശേഷങ്ങളുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയത്തില്‍ ചാലിക്കുന്ന ജീവിതങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന സിനിമ വ്യത്യസ്ത തലത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ആല്‍ബം ഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങളുമായി എത്തുകയാണ്. ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’.

പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ശിവകാമി, സോനു എന്നീ രണ്ടു പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്. പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിലൂടെ മുന്നോട്ടു പോകുന്ന രസകരമായ നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ചിത്രം ജൂലൈയില്‍ തിയറ്ററുകളില്‍ എത്തും. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button