KeralaLatest News

വിനോദയാത്രയക്ക് പോയ ദമ്പതികളുടെ അപകട മരണം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബെംഗളൂരു: വിനോദയാത്രയക്ക് പോയ ദമ്പതികള്‍ കര്‍ണാടകയിലെ മാണ്ഡ്യയ്ക്കടുത്ത് കാര്‍ അപകത്തില്‍ മരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിടിച്ച് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ പൂക്കോട് കുന്നപ്പാടി ഈക്കിലിശ്ശേരി സ്വദേശി ജയദീപ് (31), ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ വീഡിയോ ഗ്രാഫര്‍ കിരണ്‍ (32), ഭാര്യ ചൊക്ലി യു പി സ്‌കൂള്‍ സംസ്‌കൃതം അധ്യാപിക ജിന്‍സി (27) എന്നിവരാണ് മരിച്ചത്. സഞ്ചാരികള്‍ ഉള്‍പ്പെടയുള്ളവര്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇപ്പോള്‍ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റോഡിയെ സിസിടിവി ക്യാമറയിലാണ് ഞെട്ടിക്കുന്ന ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കറിനു പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മുന്നോട്ട് നിരങ്ങി നീങ്ങുന്നതും വീഡിയോയില്‍ കാണാം. ലോറിയുടെ അടിയില്‍ കാര്‍ പെട്ടുപോയെന്നതും വീഡിയോയില്‍ വ്യക്തമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മാണ്ഡ്യ മദ്ദൂരിലണ് അപകടം നടന്നത്. ചൊവ്വാഴ്ച ബാംഗ്ലൂരിലെത്തി ട്രിപ്പിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരുടെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. റോഡരികിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട പെട്രോള്‍ ടാങ്കര്‍ ലോറയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ടാങ്കര്‍ലോറിയുടെ അടിയിലേക്കു കയറിപ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. മൂന്നുപേര്‍ അപകടസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button