Latest NewsIndia

കര്‍ണാടക മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : ഏറ്റവും പുതിയ ലീഡ് നില

ബംഗളൂരു•കര്‍ണാടകയിലെ 63 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉച്ചവരെ പുറത്തുവന്ന ഫല സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം മുന്നേറുകയാണ്.

കോണ്‍ഗ്രസ് ഇതുവരെ 509 വാര്‍ഡുകളിലും ജെ.ഡി.എസ് 174 വാര്‍ഡുകളിലും വിജയിച്ചപ്പോള്‍ ബി.ജെ.പി 366 വാര്‍ഡുകളിലാണ് വിജയിച്ചത്. സ്വതന്ത്രര്‍ 160 ഇടങ്ങളില്‍ വിജയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ആറുദിവസങ്ങള്‍ക്ക് ശേഷം മേയ് 29 നാണ് 63 അര്‍ബന്‍ ലോക്കല്‍ ബോഡികളിലേക്ക് വോട്ടെടുപ്പ് നടന്നത്.

എല്ലാ സിറ്റി മുനിസിപ്പാലിറ്റികളിലും ടൗണ്‍ മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബി.ജെ.പി ടൗണ്‍ പഞ്ചായത്തുകളില്‍ മുന്നിലാണ്. 8 സിറ്റി കോര്‍പ്പറേഷനുകള്‍, 33 ടൗണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 22 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 1361 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button