Latest NewsKerala

കഴിഞ്ഞ അഞ്ചെട്ട് വര്‍ഷങ്ങളായി വധുവിനെ തിരയുന്നു, സഹായിക്കണം- സൈമണ്‍ പറയുന്നു

ഫെയ്‌സ്ബുക്കിലൂടെ വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം നേരത്തെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ നിഷ്‌കളങ്കമായ ഒരു പരസ്യമാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. 38കാരനായ സൈമണ്‍ ആണ് വധുവിനെ തിരയുന്ന പരസ്യം കേരള ഫ്രീ മാട്രിമോണിയല്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സൈമണിന്റെ പോസ്റ്റ്

വധുവിനെ ആവശ്യമുണ്ട് ദയവായി മനസറിഞ്ഞു എന്നെ സഹായിക്കുക, എന്റെ പേര് സൈമണ്‍ , തൃശൂര്‍ സ്വദേശിയാണ് , ഇപ്പോള്‍ 38 വയസ്സുണ്ട്, കഴിഞ്ഞ അഞ്ചെട്ടു വര്ഷങ്ങളായി ഞാന്‍ വധുവിനെ തിരയുന്നു , പക്ഷെ ഇതുവരെയും വധുവിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല , ഇപ്പോള്‍ അവസാനത്തെ ആശ്രയം , ശ്രമം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയായില്‍ വരുന്നത് . സാമ്പത്തികമായി തീരെ താഴ്ന്ന സ്ഥിതിയിലുള്ള കുടുംബമായിരുന്നു എന്റേതു , നന്നേ ചെറുപ്പത്തില്‍ ഞങള്‍ 8 മക്കള്‍ അടങ്ങുന്ന കുടുംബത്തെ വിട്ട് അച്ഛന്‍ ഈ ലോകത്തു നിന്ന് പോയിരുന്നു ,ഈക്കാരണങ്ങളാല്‍ എന്റെ മുതിര്‍ന്ന സഹോദരിമാരുടെയും സഹോദരന്മാരുടെയും വിവാഹം നടക്കാന്‍ താമസിച്ചു , എന്റെ സഹോദരങ്ങള്‍ എന്ന നിലയില്‍ എന്റെ അധ്വാനം പകുതി ഇവര്‍ക്കു വേണ്ടിയും ആയിരുന്നു , ഇതിനിടയില്‍ എന്റെ വിവാഹാലോചന ഒത്തിരി ബാധ്യതകള്‍ ഉള്ളതിനാല്‍ തഴയപ്പെട്ടു. ഇപ്പോള്‍ ഞാന്‍ നല്ല നിലയിലാണ് , വീട്ടില്‍ അവിവാഹിതരായ ഒരു സഹോദരനും സഹോദരിയും ഉണ്ട് , സഹോദരിക് വിവാഹാലോചന നടക്കുന്നു , എന്റെ വിവാഹം ശരിയായാല്‍ എനിക്കൊപ്പം സഹോദരിയുടെ വിവാഹവും നടത്തും . വധുവിന്റെ കാര്യത്തില്‍ ഒരു ഡിമാന്‍ഡും ഇല്ല , എന്നെ ഇഷ്ടപെടുന്ന എനിക് ഇഷ്ടപെടുന്ന പെണ്ണായാല്‍ മാത്രം മതി . ഞാന്‍ സാമ്പത്തികമായി ഇപ്പോള്‍ നല്ല സ്ഥിതിയില്‍ ആയതിനാല്‍ സാമ്പത്തികമില്ല എന്ന കാരണത്താല്‍ ആരും വിവാഹമാലോചിക്കാതിരിക്കരുത് , സഹായിക്കാന്‍ ഞാന്‍ ഒരുക്കമാണ്. വധു എന്റെ മതത്തില്‍ നിന്നും തന്നെ ആയാല്‍ കൊള്ളാം , എങ്കിലും മനുഷ്യരെ മതത്തിന്റെ കണ്ണിലൂടെ കാണുന്ന വ്യക്തിയല്ലാത്തതിനാല്‍ ആരില്‍ നിന്നുമുള്ള ആലോചനയും പരിഗണിക്കും , ജില്ല പ്രശ്‌നമല്ല . എന്റെ സ്വന്തം സ്ഥാപനമായ GOVT & PSC അംഗീകൃത സെല്ഫ് ഫിനാന്‍സ് കോളേജില്‍ അധ്യാപകനാണ് ഞാന്‍, Education- Mcom,Journalism,Computer . വയസ്സ്-38 , ഉയരം – 5.8. email – [email protected] Phone- 9249781947 Address- Mangan(H) , thrissur ,pin – 680614 എല്ലാവരും ഇത് ഷെയര്‍ ചെയ്തു എന്നെ സഹായിക്കുമെന്ന് പ്രേതീക്ഷിക്കുന്നു , എന്റെ വിവാഹം ശരിയായാല്‍ തീര്‍ച്ചയായും ഞാന്‍ മറ്റൊരു നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹത്തിനും സഹായിക്കും , ജൂണ്‍ അവസാനം വരെ ആലോചനകള്‍ക്കായി കാത്തിരുന്നതിനു ശേഷം ജൂലൈ ആദ്യമേ അന്വേഷിച്ചു തുടങ്ങു , അതുവരെ യോജിച്ചവര്‍ക് ആലോചന നടത്താം . എല്ലാവരും ഷെയര്‍ ചെയ്ത സഹായിക്കുമെന്നും ഒത്തിരി ആലോചന വരുമെന്നും വല്യ പ്രതീക്ഷയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button