Latest NewsKerala

‘ഇത് ഞങ്ങള്‍ കുറേ പേരുടെ ജീവിതം ആയിരുന്നു സര്‍’. – പുതുമുഖ സംവിധായകന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്

കാണാന്‍ ആളുണ്ടായിട്ടും തീയേറ്ററില്‍ സിനിമ ഇല്ലാത്ത ദുരവസ്ഥയെ കുറിച്ച് പുതുമുഖ സംവിധായകന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്. കാണാന്‍ പ്രേക്ഷകരുണ്ടായിട്ടും സിനിമ തീയേറ്ററില്‍ എത്താത്തതിനെ കുറിച്ച് ‘ജീംബൂംബ’ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘ആദ്യത്തെ സിനിമ ആയിരുന്നിട്ടും വന്‍ താരനിര ഇല്ലാതിരുന്നിട്ടും സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയിട്ടും ആകെ ലഭിച്ച തീയേറ്ററുകളിലും ആകെ ലഭിച്ച ഷോകളിലും തരക്കേടില്ലാത്ത ജനപങ്കാളിത്തം ഉണ്ടായിരുന്നു. വലിയ വലിയ സിനിമകള്‍ വരുമ്പോള്‍ സംഭവിക്കുന്ന ചില ദുര്‍വിധികളാണ്.കാണാന്‍ ആളുണ്ടായിട്ടും തീയേറ്ററില്‍ സിനിമ ഇല്ലാത്ത ദുരവസ്ഥ’; തിരുവനന്തപുരത്തെ അവസാന ഷോയെക്കുറിച്ച് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു. ഞാന്‍ ജനിച്ച…എന്റെ ആദ്യ സിനിമയായ ‘ജീം ഭൂം ബാ ‘ ജനിച്ച തിരുവനന്തപുരത്ത് ഇന്നലെ എന്റെ ആദ്യ ചിത്രം അവസാന ഷോ കളിച്ചു.

കാര്‍ണിവല്‍ സിനിമാസിന്റെ’ മാള്‍ ഓഫ് ട്രാവന്‍കൂറി’ലെ ഏഴാമത്തെ സ്‌ക്രീനില്‍ ഇരുന്ന് പകുതിയിലധികം കാണികളോടൊപ്പം ഞാനെന്റെ സിനിമ കണ്ടു.

ആദ്യത്തെ സിനിമ ആയിരുന്നിട്ടും വന്‍ താരനിര ഇല്ലാതിരുന്നിട്ടും സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയിട്ടും ആകെ ലഭിച്ച തീയേറ്ററുകളിലും ആകെ ലഭിച്ച ഷോകളിലും തരക്കേടില്ലാത്ത ജനപങ്കാളിത്തം ഉണ്ടായിരുന്നു.

വലിയ വലിയ സിനിമകള്‍ വരുമ്പോള്‍ സംഭവിക്കുന്ന ചില ദുര്‍വിധികളാണ്.കാണാന്‍ ആളുണ്ടായിട്ടും തീയേറ്ററില്‍ സിനിമ ഇല്ലാത്ത ദുരവസ്ഥ.

ആരെയും പഴിചാരുന്നില്ല. ആരെയും പഴി ചാരിയിട്ടു കാര്യവുമില്ല.ഇവിടെ ഇങ്ങനെയൊക്കെയാണെന്ന സത്യം ഞാനും ഉള്‍ക്കൊള്ളുന്നു.

പെരുന്നാളാണ്.വലിയ വലിയ സിനിമകള്‍ ഇനിയും വരാനുണ്ട്. അതോടുകൂടി അവശേഷിക്കുന്ന ഷോകളുടെ കാര്യം കൂടി എന്താകും എന്ന് അറിയില്ല. മുന്നോട്ടുള്ള കാര്യം എന്താണെന്നും അറിയില്ല. ‘കട്ടപ്പനയിലെ ഋതിക് റോഷന്‍’ എന്ന ചിത്രത്തില്‍’ വിഷ്ണു ഉണ്ണികൃഷ്ണ’ന്റെ കഥാപാത്രം പറയുംപോലെ ‘ഇത് ഞങ്ങള്‍ കുറേ പേരുടെ ജീവിതം ആയിരുന്നു സര്‍’.

കൂടെ നിന്നവര്‍ക്കും, കൂടെ തുടരുന്നവര്‍ക്കും നന്ദി…!!!

https://www.facebook.com/photo.php?fbid=2099112033521113&set=a.439871176111882&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button