Latest NewsGulf

മാധ്യമപ്രവർത്തകയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ പ്രതിയെ 19 വർഷത്തിനുശേഷം ജയിൽ മോചിതനാക്കി

മോചിതനായില്ലെങ്കിൽ 15 വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു

മാധ്യമപ്രവർത്തകയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ പ്രതിയെ 19 വർഷത്തിനുശേഷം ജയിൽ മോചിതനാക്കി, കുവൈത്തിൽ മാധ്യമപ്രവർത്തകയുടെ കൊലപാതകിക്ക് 19 വർഷത്തിന് ശേഷം ജയിൽ മോചനം. മാധ്യമപ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി ദിനാർ നഷ്ടപരിഹാരം നൽകിയാണ് മോചനം സാധ്യമാക്കിയത്. ഇതിനായി പ്രതിയുടെ ഗോത്രക്കാർ ധനസമാഹരണ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.

കുവൈത്ത് സ്വദേശി മാധ്യമപ്രവർത്തകയായ ഹിദായത്ത് അൽ സുൽത്താൻ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഖാലിദ് അൽ ആസ്മിക്ക് 19 വർഷത്തിന് ശേഷം ജയിൽ മോചനം ലഭിച്ചത്. തന്‍റെ ഗോത്രത്തെ മാഗസിനിലൂടെ അപമാനിച്ചുവെന്ന് പറഞ്ഞാണ് ഖാലിദ് മാധ്യമപ്രവർത്തകയെ കാറിടിച്ച് കൊന്നത്. 2001 മാർച്ചിലായിരുന്നു സംഭവം. നഷ്ടപരിഹാര തുക നൽകുകയാണെങ്കിൽ മാപ്പുനൽകാൻ തയാറാണെന്ന് ഹിദായത്ത് അൽ സുൽത്താൻറെ കുടുംബം വ്യക്തമാക്കിയതോടെയാണ് അൽ അവാസിം ഗോത്രം ധനസമാഹരണത്തിനു മുന്നിട്ടിറങ്ങിയത്.

അതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ നടന്ന കാമ്പയിനിൽ ഒറ്റ രാത്രി കൊണ്ട് എട്ട് ദശലക്ഷം ദീനാർ സമാഹരിക്കാൻ ഇവർക്കായി. പാർലിമെന്റ് അംഗങ്ങൾ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ ധനസമാഹരണ പിന്തുണ പ്രഖ്യാപിച്ചതോടെ കാമ്പയിൻ വൻ വിജയമാകുകയായിരുന്നു. മോചിതനായില്ലെങ്കിൽ 15 വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button