KeralaLatest News

തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലേക്ക്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ആറിനുതന്നെ കേരളത്തിലെത്തും. ഈ വർഷത്തെ മഴക്കാലത്തെപ്പറ്റിയുള്ള രണ്ടാം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യമൊട്ടാകെ സാധാരണതോതിൽ മഴലഭിക്കും. ദീർഘകാല ശരാശരിയുടെ 96 മുതൽ 104 ശതമാനംവരെയാണ് പ്രതീക്ഷിക്കുന്നത്. വേനൽമഴ ഇത്തവണ 55 ശതമാനം കുറഞ്ഞതുകാരണം സംസ്ഥാനം വരൾച്ചയിലേക്ക്‌ നീങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആശ്വാസകരമായ റിപ്പോർട്ടാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.

കേരളം ഉൾപ്പെടുന്ന തെക്കൻ മുനമ്പിൽ ശരാശരിയുടെ 97 ശതമാനം മഴ പെയ്യുമെന്നാണ് കരുതുന്നത്. ഇത് എട്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. മേയ് 18-ന് കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തിയിരുന്നു. ബുധനാഴ്ചയോടെ മാലെദ്വീപ്, കന്യാകുമാരി പ്രദേശങ്ങളുടെ തെക്കൻമേഖലകളിലെത്തി. അടുത്ത 72 മണിക്കൂറിനുള്ളിൽ അറബിക്കടലിന്റെ തെക്കൻ ഭാഗത്തെത്തും. ഇത് ശക്തിപ്രാപിച്ച് ജൂൺ ആറിനുതന്നെ കേരളത്തിലെത്താനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button