KeralaLatest News

കോഴിയിറച്ചി വാങ്ങിയത് പണിയായി; അത്താഴത്തിന് സാക്ഷാല്‍ പുലി തന്നെ അതിഥിയായെത്തി

വാല്‍പ്പാറ: കുരങ്ങുമുടി എസ്റ്റേറ്റില്‍ തൊഴിലാളിയുടെ വീടിനകത്ത് പുലി കയറി. വാല്‍പ്പാറ കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളി അസം സ്വദേശി അനീസിന്റെ വീട്ടിലാണ് പുലി കയറിയത്. വ്യാഴാഴ്ചരാത്രി അനീസ് വീടിനുപുറത്ത് മൂത്രമൊഴിക്കാന്‍ പോയിരുന്നു. അടുക്കളവാതില്‍ തുറന്നിട്ടാണ് പോയത്. തിരിച്ചെത്തി വാതിലടച്ചപ്പോഴാണ് അടുക്കളയില്‍ വിറകുവെക്കാനായുണ്ടാക്കിയ മരത്തിന്റെ തട്ടില്‍ പുലിയിരിക്കുന്നത് കണ്ടത്. ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയില്‍ കയറി കതകടച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവര്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു. അധികൃതര്‍ എത്തി രണ്ടുമണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ പുലിയെ കാട്ടിലേക്കോടിക്കയായിരുന്നു. സംഭവ ദിവസം അനീസിന്റെ വീട്ടില്‍ കോഴിയിറച്ചി വാങ്ങിയിരുന്നു. അതിന്റെ മണം തിരിച്ചറിഞ്ഞാണു പുലി എത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button