Latest NewsKerala

മാവോയിസ്റ്റുകള്‍ക്ക് ‘വീരമൃത്യു: പ്രമുഖ ചാനലിലെ റിപ്പോര്‍ട്ടിങ്ങില്‍ കെ സുരേന്ദ്രന്റെ പ്രതികരണം

കോഴിക്കോട്: ഇന്നലെ രാത്രിയില്‍  ജാര്‍ഖണ്ഡില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4 മാവോയിസ്റ്റുകള്‍ ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു പ്രമുഖ ചാനലിനലിലെ റിപ്പോര്‍ട്ടിംഗില്‍ ഗുരുതരമായ ഒരു പിഴവ് പറ്റി. ആക്രമണത്തില്‍ നാലു മാവോയിസ്റ്റുകള്‍ക്ക് വീരമൃത്യു എന്നാണ് ചാനല്‍ പ്രതിനിധി പറഞ്ഞത്. ടെലഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ അതേ വാചകം തന്നെ നടന്ന ഗ്രാഫിക്‌സ് കാര്‍ഡിലും അതേപടി തന്നെ കാണിക്കുകയായിരുന്നു.

എന്നാല്‍ ചാനലിനു പറ്റിയ തെറ്റിനെ ചൂണ്ടിക്കാട്ടി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. അഞ്ജുരാജിന്റെ റിപ്പോര്‍ട്ടിംഗില്‍ പിശകില്ല. പ്രശ്‌നം എഡിറ്റോറിയല്‍ ടീമിന്റെ മനോഭാവത്തിലാണെങ്കില്‍ അസുഖം ഗുരുതരമാണ്. ഹ്യൂമണ്‍ എറര്‍ ആയി കാണാനാണ് താല്‍പ്പര്യം…. എന്നായിരുന്നു സുരേന്ദ്രന്റെ പോസ്‌ററ്. അതേസമയം നിരവധി പേരാണ് ചാനലിന്റെ പദപ്രേയോഗത്തിനെതിരെ ഫേസ്ബുക്കില്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2285280654889891/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button